
ചെങ്ങന്നൂർ: പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി സംരക്ഷണ പ്രചരണ വാഹന ജാഥ നടത്തി. ബുധനൂർ ഹൈസ്ക്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച ജാഥയുടെ ക്യാപ്റ്റൻ എസ് രാധാകൃഷ്ണൻ നായർക്ക് കൊടുക്കുന്നിൽ സുരേഷ് എം.പി. പതാക കൈമാറി. ബുധനൂർ, മാന്നാർ, പാണ്ടനാട്, തിരുവൻവണ്ടൂർ, പ്രാവിൻകൂട് ജംഗ്ഷൻ കല്ലിശ്ശേരി, ചെങ്ങന്നൂർ മുൻസിപ്പാലിറ്റി, പുലിയൂർ എന്നീ സ്ഥലങ്ങളിലെ വിവിധ കേന്ദ്രങ്ങളിൽ വിശദീകരണ യോഗങ്ങൾ നടത്തി.
അബ്ദുറഹ്മാൻ കുഞ്ഞ്, ബാല സുന്ദരപ്പണിയ്ക്കർ, കെ. മധു, പി. ബി. അബ്ദുൾ സലാം, സജി അലക്സ്, പി എ ലത്തീഫ്, ടി.ഡി
മോഹനൻ, സുരേഷ് കുമാർ എസ് വിഷ്ണു, അഡ്വ. മേഘ സുധീർ, എൻ, ഡോക്ടർ ബിനോയ് തോമസ് (ക്രിസ്ത്യൻ കോളേജ്) സദാശിവൻ നായർ, ശ്രീകുമാർ, ഡോ. ഷിബു ഉമ്മൻ, എം.വി ഗോപകുമാർ, ബോധിനി പ്രഭാകരൻ നായർ, ജനിമൃതി സി. നിഷ, എം ജി ശ്രീകുമാർ, ഗോപകുമാർ ,
ശ്രീകുമാർ, മാസ്റ്റർ ആദർശ് എം ആർ എന്നിവർ വിവിധ സ്ഥലങ്ങളിൽ പ്രസംഗിച്ചു . അതത്
സ്ഥലങ്ങളിലെ ഓട്ടോറിക്ഷാ പ്രതിനിധികളെ ചന്ദനമരം നൽകി ആദരിക്കുകയും ചെയ്തു
വിശിഷ്ട സൈനിക സേവനത്തിന് രാഷ്ട്രപതിയുടെ അവാർഡ് നേടിയ അജയകുമാർ പുതുവന, പി.എം. ശാമുവൽ, (മികച്ച കർഷകൻ) വി.എസ്. ഗോപാലകൃഷ്ണൻ (പരിസ്ഥിതി പ്രവർത്തകൻ) സനൽ രാഘവൻ (മാദ്ധ്യമപ്രവർത്തകൻ) എന്നിവരെ ആദരിച്ചു
ആലയിൽ നടന്ന സമാപന സമ്മേള നത്തിൽ ചെങ്ങന്നൂർ നഗരസഭാ വൈസ് ചെയർമാൻ കെ ഷിബുരാജൻ അദ്ധ്യക്ഷത വഹിച്ചു.
ഉത്തരപ്പള്ളിയാറിൻ്റെ പുനരുജ്ജീവനത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾക്ക് രൂപം നൽകിക്കൊണ്ട്
മുന്നോട്ടു പോകണമെന്നതിന് ഊന്നൽ കൊടുത്തു കൊണ്ട്
എസ്. രാധാ കൃഷ്ണൻ നായർ (പരിസ്ഥിതി സംരക്ഷണ ഫോറം പ്രസിഡൻ്റ്), സജീവ് പഞ്ച കൈലാസി, നാഗേഷ് കുമാർ (ഫോറം സെക്രട്ടറി), അടിമുറ്റത്തു മഠം സുരേഷ്കുമാർ ഭട്ടതിരി, സജികുമാർ ,
അഡ്വ. ജോസഫ് ജോർജ് , വി.എസ്. ഗോപാലകൃഷ്ണൻ, സനൽ രാഘവൻ, അഡ്വ. ജയിം
സ് ജോൺ,
റോബർട്ട് ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.











